2010, ഡിസംബർ 20, തിങ്കളാഴ്‌ച

കണ്ടു ഞാന്‍ മിഴികളില്‍...


 Raveendran  Kaithapram  MG Sreekumar          


       അഭിമന്യു 
  
ഗാനരചയിതാവു്:  കൈതപ്രം 
സംഗീതം: രവീന്ദ്രന്‍ 
ആലാപനം:  M G ശ്രീകുമാര്‍ 

കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ..
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...
ഗോപുര പൊന്‍ കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ..
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ...

പാദങ്ങള്‍ പുണരുന്ന ശ്രംഗാര നോപുരവും
കയ്യില്‍ കിലുങ്ങും പൊന്‍ വളത്താരിയും (2)
വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ (2) അനുവാദം തേടുകയല്ലേ
എന്‍ ആത്മാവില്‍ നീ .. എന്നെ തേടുകയല്ലേ ?
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം
നിന്‍ ഹൃദയം പോല്‍..

വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു
ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (വാലിട്ടു..)
കണ്മണി തിങ്കളേ നിന്‍ കളങ്കം (2)
കാശ്മീര കുങ്കുമമാകും
നീ സുമംഗലയാകും ദീര്‍ഖസുമംഗലയാകും (കണ്ടു ഞാന്‍..)

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ