2011, മാർച്ച് 19, ശനിയാഴ്‌ച

ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ...





Sreekumaran ThampiV DakshinamoorthyKJ Yesudas

             ദൃക് സാക്ഷി 

സംഗീതം:ദക്ഷിണ മൂര്തി 
രചന :ശ്രീകുമാരന്‍ തമ്പി 
ആലാപനം :യേശുദാസ് 

ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ?
ഗദ്ഗദമായൊരു പാഴ്സ്വരമായ്
ഒഴുകിവരുന്നൂ ഞാന്‍
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം....

മോഹമരീചിക തേടിയലഞ്ഞൂ 
ശോകത്തിന്‍ മരുഭൂവില്‍
കാലമിളക്കിയ കാറ്റിലടിഞ്ഞൂ
കാത്ത കിനാക്കള്‍ പൊലിഞ്ഞൂ
വിരിഞ്ഞ സുരഭീ മധുവനമേ...നീ
മറന്നു പോയോ? എന്നെ മറന്നുപോയോ?
ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമോ
ഒരിക്കല്‍ മാത്രം.......

ഓര്‍മ്മകള്‍ നീര്‍ത്തിയ ചന്ദനവിരിയില്‍
ഓമനയെന്നുമുറങ്ങി
എന്‍വേദനകള്‍ ഗാഥകളായ് നിന്‍ 
പൊന്നിളം മേനി തലോടീ
കനിഞ്ഞുനല്‍കിയ ഹൃദയവുമാ...യ് നീ... അകന്നു പോയോ?
എന്നെ വെടിഞ്ഞു പോയോ?
(ഒരിക്കല്‍ മാത്രം.......)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ