2011, മാർച്ച് 29, ചൊവ്വാഴ്ച

കണ്ണീര്‍മഴയത്ത് ഞാനൊരു...



  Mohan SitharaYusufali KecheriKJ Yesudas
       ജോക്കര്‍ 

സംഗീതം :മോഹന്‍ സിതാര 
രചന :യുസഫലി 
ആലാപനം :യേശുദാസ് 

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി

കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന്‍ ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)

പകലിന്‍ പുഞ്ചിരിസൂര്യന്‍ രാവിന്‍ പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ (2)
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് (2)
കേഴും മുകിലിന്‍ മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)

കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ (2)
മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി (2)
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി
// കണ്ണീര്‍മഴയത്ത് ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ