2011, മാർച്ച് 26, ശനിയാഴ്‌ച

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ...



S BalakrishnanBichu ThirumalaMG Sreekumar
        ഗോഡ് ഫാദര്‍ 

സംഗീതം :എസ് ബാലകൃഷ്ണന്‍ 
രചന :ബിച്ചു തിരുമല 
ആലാപനം :എം ജി ശ്രീകുമാര്‍ 

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ
നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ 
നോവിന്‍ അലഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

നീലമേഘമേ നിന്‍റെയുള്ളിലേ
നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ്
കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ
വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനിവിന്‍റെ കനിവിന്‍റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി
രാക്കിനാവില്‍ നീ യാത്രയാകുമോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍
പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍
ചിരിയൊന്നുമായി കിളിമാനസം
ഓരോരോ കരിമേഘനിഴലായി മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ
(നീര്‍പ്പളുങ്കുകള്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ