2011 ഏപ്രിൽ 23, ശനിയാഴ്‌ച

നീരാടുവാന്‍ നിളയില്‍...




Bombay RaviONV KurupKJ Yesudas 
   നഖക്ഷദങ്ങള്‍ 

സംഗീതം :ബോംബെ രവി 
രചന :ഓ എന്‍ വി കുറുപ് 
ആലാപനം :യേശുദാസ് 

Download Link

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍

ഈറനാം വെണ്‍ നിലാവിന്‍ പൂമ്പുടവയഴിഞ്ഞു
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു
ഈറനാം വെണ്‍ നിലാവിന്‍ പൂമ്പുടവയഴിഞ്ഞു
ഈ നദിതന്‍ പുളിനങ്ങള്‍ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവത്തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാര്‍ മുടിയില്‍ വച്ചു

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍

ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞു
ആലിമാലി മണല്‍തട്ടും ആതിരപ്പൂവണിഞ്ഞു
ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞു
ആലിമാലി മണല്‍തട്ടും ആതിരപ്പൂവണിഞ്ഞു
ആലിണ്റ്റെ കൊമ്പത്തെ ഗന്ധര്‍വനോ
ആരെയൊ മന്ത്രമൊതി ഉണര്‍ത്തീടുന്നു

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ
നീയെന്തേ വൈകി വന്നു പൂന്തിങ്കളേ

നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ