2011, മേയ് 14, ശനിയാഴ്‌ച

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ...



Mohan SitharaKaithapramKJ YesudasKS Chithra

        മഴവില്ല് 

സംഗീതം :മോഹന്‍ സിതാര 
രചന :കൈതപ്രം 
ആലാപനം :യേശുദാസ് ,ചിത്ര 


Download Link

പൊന്നോലത്തുമ്പിൽ പൂവാലിത്തുമ്പീ
ആട്‌ ആട്‌ നീയാടാട്
നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ
അഴകിൻ പൂഞ്ചോലാടാട്
നീയില്ലെങ്കിൽ ഇന്നെൻ ജന്മം
വേനൽക്കനവായ് പൊയ്‌പോയേനേ
നീയില്ലെങ്കിൽ സ്വപ്നംപോലും
മിന്നൽക്കതിരുകളായ് പോയേനേ 
(പൊന്നോല...)

അന്നൊരു രാവിൽ നിന്നനുരാഗം
പൂ പോലെ എന്നെ തഴുകി
ആ കുളിരിൽ ഞാൻ
ഒരു രാക്കിളിയായ്
അറിയാതെ സ്വപ്നങ്ങൾ കണ്ടൂ
മിഴികൾ പൂവനമായ്
അധരം തേൻ കണമായ്
ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം 
(പൊന്നോല...)

നിൻ പൂവിരലിൽ പൊൻമോതിരമായ്
മെയ്യൊടു ചേർന്നു ഞാൻ നിന്നൂ
ഏതോ പുണ്യം മാംഗല്യവുമായ്
സ്വയംവരപ്പന്തലിൽ വന്നൂ
അസുലഭ രജനികളിൽ മധുവിധു രാവുകളിൽ
വസന്തമാം പൂംകൊമ്പിൽ നമ്മൾ തേന്മലരുകളായ് 
(പൊന്നോല...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ